ഇവിടെ ഈ നാലാംനിലയിലെ എഴുത്തുമുറി ഒരു ശസ്ത്രക്രിയാമുറികൂടിയാണ് . എൻ്റെ ഏകാന്തതയുടെ ചൂളയിൽ പഴുപ്പിച്ചെടുത്തവയാണ് ഈ അക്ഷരങ്ങൾ . അവകൊണ്ടു ഞാൻ എൻ്റെ മുറിവുകളിൽ ശസ്ത്രക്രിയ നടത്തുന്നു. തുന്നിച്ചേർക്കുന്നു . മരുന്നുപുരട്ടുന്നു . നിങ്ങൾക്കറിയില്ല സ്വയം ശസ്ത്രക്രിയ ചെയ്യേണ്ടിവരുന്നവരുടെ വേദന . ബോധാബോധങ്ങൾക്കിടയിൽ അലറിക്കരഞ്ഞുകൊണ്ടു മുറിവുകളിൽനിന്നും മുറിവുകളിലേക്ക് ഞാൻ അക്ഷരങ്ങളാഴ്ത്തുന്നു . എഴുതുന്തോറും എൻ്റെ മുറിവുകൾ പതുക്കെ , വളരെപ്പതുക്കെ വേദന മറന്ന് പുതിയ കോശങ്ങളെ ആശ്ലേഷിക്കുന്നു . എന്നിട്ടവ പ്രതീക്ഷകളെ , സങ്കൽപ്പങ്ങളെ , ഉന്മാദനിമിഷങ്ങളെ പെറ്റുകൂട്ടുന്നു . ഇത്രയുംനാൾ ആരുമറിയാതെ പ്രസവിച്ചു സുഗന്ധലേപനങ്ങൾ പുരട്ടി ഗൂഢാഹ്ളാദത്തോടെ ഞാൻ സൂക്ഷിച്ചുവെച്ച ഈ സങ്കൽപ്പക്കുഞ്ഞുങ്ങളെ ഇന്നീ എഴുത്തുമുറിയുടെ ജാലകങ്ങൾ തുറന്നു പറത്തി വിടട്ടെ . ചിലപ്പോൾ അവയിലൊന്ന് നിങ്ങളുടെ ഹൃദയത്തിൽ കൂടുകൂട്ടിയെങ്കിലോ? ഇതിൽപ്പരം ആനന്ദം മറ്റെന്തുണ്ട്?
ഒരുപാട് സങ്കൽപ്പങ്ങളെ അവപോലുമറിയാതെ കൂട്ടിച്ചേർക്കുമ്പോൾ ഇരുൾ മാറി വെട്ടം വീണു തുടങ്ങിയിരുന്നു...
ReplyDeleteനാമിരുപേരും ഇരുട്ടുമുറിയിൽ വെളിച്ചമെത്തിച്ചവർ. രാത്രികൾക്ക് നിദ്രയെക്കാൾ ചിന്തകളും യാത്രകളുമാണ് കൂട്ട് എന്ന് തെളിയിച്ചവർ....
This comment has been removed by the author.
ReplyDeleteകൂട് തുറന്നു പറക്കുന്തോറും അവ പുതിയ മാനങ്ങൾ തേടി പോയിക്കൊണ്ടേയിരിക്കും... അവ ഇഹലോകം മുഴുവൻ പറന്നു അവ ചേരേണ്ടയിടത്ത് എത്തിച്ചേരും... അതിലൂടെ അവർ നിന്നിലേക്ക് വന്നു ചേരുകയും നിന്നെ ആശ്ലേഷിക്കുകയും ചെയ്യും.. ഇവിടെ ജീവിതത്തിന്റെ ചക്രം പൂർണമാകുന്നു.. പക്ഷെ കറങ്ങി കൊണ്ടേയിരിക്കുന്നു... അനന്തമായി എഴുതൂ.. കാത്തിരിക്കുന്നു വാക്കുകൾ പൂക്കുന്നത് കാണാൻ...
ReplyDeleteThis comment has been removed by the author.
ReplyDeleteഅത് തന്നെ സൂര്യ.. ജീവിച്ചിരിക്കാൻ അത്യാവശ്യമായ ചില ശസ്ത്രക്രിയ നടത്തിയെ പറ്റൂ
ReplyDelete😰
ReplyDeleteകൊള്ളാം.
ReplyDelete