ശിലീഭൂതം - 3

ഉച്ചക്ക് ഭക്ഷണം കഴിക്കാൻ കാണാതിരുന്നത് കൊണ്ടാവാം ഹേമ അന്വേഷിച്ചു വന്നു . മുറിയിലേക്ക് ക്ഷണിക്കുമ്പോൾ,  പ്രതീക്ഷിച്ച അതേ ചോദ്യം.
"what happened to you my boy? You were not like this!".
അവർ അയാളെ ബാൽക്കണിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇരിക്കുവാനാവശ്യപ്പെട്ടു. അയാൾ എന്നത്തേയും പോലെ ഒരു  കൊച്ചുകുഞ്ഞിന്റെ അനുസരണയോടെ ഇരുന്നപ്പോൾ  പതിയെ അയാളുടെ കൈ പിടിച്ചവർ  ചോദിച്ചു "Dev, are you still not over Tanya? ". എനിക്കു നിങ്ങൾ രണ്ടുപേരും എന്റെ കുഞ്ഞുങ്ങൾ. ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു  എന്നറിഞ്ഞപ്പോൾ സമയമായില്ല എന്ന് ഓർമിപ്പിക്കേണ്ടതായിരുന്നു. പക്ഷേ എന്തുകൊണ്ടോ കഴിഞ്ഞില്ല. അവൾക്കു നിന്നെ സ്നേഹിക്കാതിരിക്കാനാവില്ല  എന്ന് തോന്നി. എവിടെയാണ് നിങ്ങൾക്ക് തെറ്റിയത്   ദേവ്? You have to spit it out now! അല്ലെങ്കിൽ ഈ ചിന്തകൾ നിന്നെ കൊന്നുകളയും."

ശരിയാണ്. ചിന്തകളുടെ നീരാളിക്കൈകളിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കുന്തോറും  അവ തന്നെ വരിഞ്ഞുമുറുക്കുന്നു. ഒരു കൈ ശ്രമപ്പെട്ട് അയക്കുമ്പോൾ മറ്റൊന്ന്.ഒന്നിന് പിറകെ ഒന്നായി ശ്വാസം മുട്ടിക്കുന്ന കൈകൾ. ഇവിടെയല്ലാതെ മറ്റെവിടെയാണ് താൻ അഭയം തേടേണ്ടത്?

അയാൾ  വാത്സല്യത്തിന്റെ ഊഷ്മളത പേറുന്ന ആ മെല്ലിച്ച കൈകൾ എടുത്തു തോളിലൂടെ  ചുറ്റി. ഒരു ഗർഭസ്ഥശിശുവെന്നപോലെ കണ്ണുകളടച്ച് അവരിലേക്ക്  ചുരുണ്ടുകൂടി അൽപനേരം  ഇരുന്നു.  വേദനയുടെ വിഷം ബോധത്തെ കീഴ്പ്പെടുത്തിക്കളഞ്ഞ നിമിഷമാവണം പതുക്കെ പിറുപിറുത്തു  "എനിക്കറിയില്ല ഹേമ.ഞാനവളിൽ നിന്നു സ്നേഹം അല്പം പോലും വാങ്ങിയില്ല. അല്പം പോലും കൊടുത്തതുമില്ല. I was indifferent...i dont know why! അറിഞ്ഞു കൊണ്ടല്ല. നിങ്ങൾ പറയൂ.. ഞാൻ സത്യമായും അവളെ പ്രണയിച്ചിരുന്നോ... ഇല്ലെന്നും ആണയിടാൻ എനിക്കു കഴിയുന്നില്ലല്ലോ. ഓരോ ദിവസത്തിനൊടുവിലും എന്റെ നിസ്സംഗത എന്നെത്തന്നെ മുറിപ്പെടുത്തി. ഹേമക്കോർമ്മയില്ലേ ആ നക്ഷത്രക്കണ്ണുകൾ !  അവയിലേക്ക് നോക്കുവാനാകാതെ ഓരോ രാത്രികളിലും ഒരു കുറ്റവാളിയെപ്പോലെ  ഞാൻ അവളെ പ്രാപിച്ചു. We were just like fire and snow!  We had passion but could not ignite each other... infact we killed each other by being together. എനിക്കുവേണ്ടി അവൾ സൃഷ്ടിച്ച സ്നേഹക്കടലിൽ അവൾ തന്നെ മുങ്ങിമരിക്കുമെന്ന് തോന്നിയപ്പോഴാണ് പിരിയാമെന്നു ഞാൻ പറഞ്ഞത്. ആ നശിച്ച നിമിഷത്തിനുശേഷം ഇന്നുവരെ ഞാൻ എന്നെ സ്നേഹിച്ചിട്ടില്ല..ഹേമ, നിങ്ങൾ പറയൂ.. എന്നേക്കാൾ ക്രൂരനായി ആരുണ്ട്?
അയാൾ അർദ്ധബോധത്തിൽ  മുഖം അവരുടെ കൈകളിൽ അമർത്തി.

അവർക്ക് അത്ഭുതം തോന്നി. ഇത്രയും നിസ്സഹായനായി ഒരിക്കലും താൻ  അയാളെ കണ്ടിട്ടില്ല. ദേവൻ ഇതല്ല. അയാൾ ആരാലും മെരുക്കാനാവാത്ത ഒരശ്വമാണ്.
അങ്കലാപ്പോടെ അവർ അയാളുടെ മുഖം ഉള്ളം കൈകളിലൊതുക്കിക്കൊണ്ടു പറഞ്ഞു. "Look at me Dev..you are not like this. You cant be like this. സ്വയം കുറ്റപ്പെടുത്താതിരിക്കൂ. ചിലർക്ക്  ചിലരെ സ്നേഹിക്കാനാവില്ല എന്നാൽ മറ്റുചിലരെ കാരണങ്ങളൊന്നുമില്ലാതെ തന്നെ സ്നേഹിക്കാനാവും. അതാരുടെയും കുറ്റമല്ല. നിന്നെ ആർക്കാണ് സ്നേഹിക്കാതിരിക്കാനാവുക! അവളും അതു തന്നെ ചെയ്തു എന്നേയുള്ളൂ. എഴുന്നേൽക്കൂ കുട്ടീ... നോക്കൂ ഈ താഴ്‌വാരത്തെ മഞ്ഞുപോലെ ഒരു ശരൽക്കാലത്തേക്കു മാത്രം അവശേഷിക്കുന്നതാവട്ടെ നിന്റെയീ വേദനയത്രയും. എനിക്കു പ്രതീക്ഷയുണ്ട്. മഞ്ഞുരുകും. Take your time. Join with us when u feel better!
അവർ ഒന്നമർത്തി ആശ്ലേഷിച്ചതിനു ശേഷം കടന്നു പോയി.

താഴ്‌വരയിൽ  ഉച്ചവെയിൽ മയങ്ങുന്നു .അവിടവിടെ കാണുന്ന ബിർച്ചുമരച്ചില്ലകൾ മാത്രം  കാറ്റിൽ  ഉന്മാദികളെപ്പോലെ എന്തോ പിറുപിറുത്തു.  അവയിലൊന്നിൽ   ഒലിവുനിറമുള്ള രണ്ടു വെള്ളിക്കണ്ണിക്കുരുവികൾ തൂവലുകൾ ചീകി മിനുക്കി വിശ്രമിച്ചു ...  വെയിൽചൂടിൽ മഞ്ഞിന്റെ ഉടയാട ഊർന്നു വീണപ്പോൾ  ദൂരെ മലനിരകൾ വ്യക്തമായി കാണാം.
അൽപനേരം അങ്ങോട്ട്‌  നോക്കിയിരുന്നപ്പോൾ  അയാൾക്ക്‌ വല്ലാത്ത ഭാരക്കുറവനുഭവപ്പെട്ടു.
അടുത്ത ദിവസം  കുട്ടികളോട് സംസാരിക്കേണ്ടത് കുമയൂണിലെ ശിലാലിഖിതങ്ങളെ  എങ്ങനെ തർജമ ചെയ്യാം എന്നാണ്. വിദ്യാർത്ഥിയായിരുന്നപ്പോൾ  ശേഖരിച്ച  വസ്തുതകളും ചിത്രങ്ങളും അയാൾ  ശ്രദ്ധാപൂർവം തിരഞ്ഞെടുക്കാൻ  ആരംഭിച്ചു.  അപരിചിതമായ ചിഹ്നങ്ങൾ  ലളിതമായി വ്യാഖ്യാനിച്ചു കൊടുക്കുക എന്നത് ശ്രമകരമാണ്. വെല്ലുവിളിയുയർത്തുന്നതെന്തും അയാൾ  വളരെയേറെ ഇഷ്ടപ്പെടുന്നു.
 മുഖത്തേക്ക് വീഴുന്ന  പരുക്കൻ മുടിയിഴകൾ ഇടയ്ക്കിടെ  പിന്നോട്ട് കോതിവച്ചുകൊണ്ട് നിഗൂഢമായ ലിപികളുടെയും ബിംബങ്ങളുടെയും അർത്ഥങ്ങൾ ഒരു മാന്ത്രികനെപ്പോലെ അയാൾ നിർത്താതെ കുറിച്ചുകൊണ്ടിരുന്നു.  വെയിൽ താണതും, തണുപ്പ് പടർന്നതും  അറിഞ്ഞതേയില്ല.
ഫോൺ ബെല്ലടിക്കുന്നതു കേട്ടപ്പോൾ വാച്ചിലേക്ക് നോക്കി. അഞ്ചുമണി. ഹേമയാണ്. വൈകിട്ട് അവർക്ക് നടത്തം പതിവാണ്. ഇന്ന് കുട്ടികളെയും കൂട്ടി പോകാമെന്നു പറയുന്നു. അയാൾ ജാക്കറ്റും ഷൂസുമണിഞ്ഞു താഴേക്കു നടന്നു.

ലോബിക്കരികിൽ ഗോവണിയിൽ ചാരിനിന്നു  സംസാരിച്ചുകൊണ്ടിരുന്ന മെക്സിക്കൻ വംശജനായ ഹുവാന്റെ  (Juan) തൊപ്പി തട്ടിയെടുത്ത്,  ഒരു ഗൊറില്ലയെപ്പോലെ മുഖം ചുളിച്ചു ദേവൻ ശബ്ദമുണ്ടാക്കി.അപ്പോൾ  അവിടെ  കൂട്ടച്ചിരി മുഴങ്ങി.
തമോഗ്ന മാത്രം വാതിൽക്കൽ പൂത്തു നിന്ന മാർഗരീത്തകളിൽ കണ്ണും നട്ടു നിൽക്കുന്നു. ഇപ്പോൾ കറുത്ത ടോപ്പിനു മുകളിൽ ഇരുണ്ട തവിട്ടുനിറമുള്ള ഒരു ഫർ കോട്ടണിഞ്ഞിട്ടുണ്ട്. അതിന്റെ മാർദ്ദവമേറിയ ചാര നിറമുള്ള  കോളർ കവിളുകളെ  തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിൽക്കുന്നു. അവക്ക് മുകളിലേക്ക് വീണുകിടക്കുന്ന ചുരുൾമുടി.
പുറപ്പെടാമെന്നു ഹേമ പറഞ്ഞപ്പോൾ കുട്ടികൾ അവർക്ക് പിന്നാലെ നടന്നു. ദേവൻ  അവരെ പിന്തുടർന്ന് വാതിൽക്കലെത്തുമ്പോഴും അവൾ നടക്കാൻ ആരംഭിച്ചിട്ടില്ല. സ്വപ്നത്തിൽ മുഴുകിയിട്ടല്ല .പൂക്കളിൽ ഇണചേരുന്ന രണ്ടു ശലഭങ്ങളെ ചലനമറ്റു  നോക്കിനിൽക്കുകയാണ്.

അയാൾ അവളോട്‌ പറഞ്ഞു "Hey, Tamog! What are you waiting for?Come lets move "
അവൾ ശലഭങ്ങളിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു. "നോക്കൂ ദേവ്, അവ ചിറകു വിരിക്കും വരെ ഒന്നു കാത്തു നിൽക്കൂ."
അവൾ ദേവ് എന്നാണ് വിളിച്ചത്. വിളികേൾക്കണ്ടത് താനല്ല,  ആദിയിയിലെവിടെയോ നക്ഷത്രധൂളികളിൽ നിന്നും പുറപ്പെട്ട് തന്നിൽ ചേക്കേറിയ ആത്മാവാണ് എന്ന പോലെ!
ശലഭങ്ങൾ ചിറകു വിരിച്ചു... ചിറകുകളുടെ    കരിഞ്ഞ തവിട്ടു നിറത്തിൽ തെളിഞ്ഞു തിളങ്ങുന്ന  ഊതനിറം ...അവളുടെ കൃഷ്ണമണികളുടെ നിറം.
അവൾ മുഖമുയർത്തി അയാളെ നോക്കിപ്പറഞ്ഞു "സിലിയേറ്റ് ബ്ലൂ..വേനലിനവസാനം മഴയ്ക്ക് തൊട്ടു മുൻപാണ് ഇവ  ഇണ ചേരുക.. മഴ എത്താറായി എന്ന് തോന്നുന്നു..."
ഊതനിറം പടർന്ന  ആ കൃഷ്ണമണികളിൽ
താനുണ്ട്. അനർഘമായ ഈ നിമിഷത്താൽ ബന്ധനസ്ഥനായ താൻ!
"ഓ.. വരൂ, വേഗം വരൂ അവർ വളരെ ദൂരെ എത്തി". ഫർ കോട്ടിന്റെ പോക്കറ്റിൽ കൈകൾ തിരുകി അവൾ ധൃതിയിൽ നടന്നു.

ഇടയൻ കുഞ്ഞാടുകളോടൊത്തെന്ന പോലെ  അയാൾ കുട്ടികളുടെ കൂടെ നടന്നു. ഹേമ അവർക്ക് ഒരു വിസ്മയം കാണിച്ചു കൊടുക്കാമെന്നു വാഗ്ദാനം നല്കിയിട്ടുണ്ടത്രെ. സത്യമാവും.. എത്ര മനോഹരമാണീ  ഒറ്റയടിപ്പാത.. അല്പം നടന്നപ്പോൾ വലതു വശത്തായി കാഫൽ വൃക്ഷങ്ങൾ. അധികം പൊക്കമില്ലാതെ പടർന്നു പന്തലിച്ച അവയിൽ രക്തത്തുള്ളികൾ പോലെ ചുവന്ന പഴങ്ങൾ .
ദേവൻ ഒരു കുരങ്ങനെപ്പോലെ നിഷ്പ്രയാസം അതിൽ വലിഞ്ഞു കയറുന്നതു കണ്ട് ഹേമയും കുട്ടികളും  ആർപ്പു വിളിച്ചു.
അയാൾ  ഒന്നു രണ്ടു പഴക്കുലകൾ പറിച്ചെടുത്ത് അവർക്ക് എറിഞ്ഞു കൊടുത്തു. താനേറെ ഇഷ്ടപ്പെട്ടിരുന്നതാണ് അവയുടെ പുളിപ്പ്‌ കലർന്ന മധുരം.
ഇറങ്ങി വന്നപ്പോഴുണ്ട്  തന്റെ പെൺകുട്ടി നിർത്താതെ പഴം രുചിക്കുന്നു.  അവളുടെ അത്യാർത്തി കണ്ട് വിക്ടർ കളിയാക്കി ചിരിക്കുന്നുണ്ട്. അവളത് അറിയുന്നതുപോലുമില്ല. അവൾ ജീവിക്കുന്നത് നിമിഷങ്ങളിലാണെന്ന് അയാൾക്ക് തോന്നി . ഓരോ നിമിഷങ്ങളെയും  പുളിപ്പും മധുരവും കലർന്ന  കാഫൽ പഴങ്ങളെപ്പോലെ അവൾ രുചിച്ചിറക്കുന്നു. അയാളും അവളുടെ അടുത്ത് ചെന്ന് പഴക്കുലയിൽ നിന്നും ഒരു പഴമെടുത്തു രുചിച്ചു മുന്നോട്ടു നടന്നു.

ഇറക്കത്തിൽ ഒറ്റയടിപ്പാതക്കിരുവശവും പച്ച പുതച്ച മേപ്പിൾ മരങ്ങൾ. അവയിലിരുന്ന് ചൂളം കുത്തുന്ന രണ്ടു തീക്കുരുവികൾ കാലൊച്ച കേട്ട്  അകലേക്ക്‌ പറന്നുപോയി. ശരൽക്കാലം പുണരുമ്പോൾ  മേപ്പിൾ  മരങ്ങൾ ചുവന്നു തുടുക്കാറുണ്ട് . അല്പകാലത്തേക്കു മാത്രം പ്രണയിക്കുന്ന ഋതു അസ്ഥിതുളയ്ക്കുന്ന മരവിപ്പുമവശേഷിപ്പിച്ചു മടങ്ങുമ്പോൾ വിറച്ചു  വിറങ്ങലിച്ച അവയുടെ ശരീരങ്ങൾ  താഴ്‌വാരത്തവശേഷിക്കും. ഒരിടവേളക്ക് ശേഷം വീണ്ടും തളിർത്തു തഴക്കും .  പിന്നെയുമൊരു ശരൽക്കാലത്തെ പുല്കാൻ!
എത്ര വിചിത്രമാണ് പ്രണയം ! അതു നൽകുന്ന അസഹ്യമായ  വേദന പോലും ലഹരിയത്രേ... വേദനയുടെ ലഹരിയില്ലായിരുന്നുവെങ്കിൽ  ഒരുപക്ഷെ മനുഷ്യൻ പ്രണയിക്കുകപോലുമില്ലായിരുന്നു ...
താനിപ്പോൾ പ്രണയത്തെപ്പറ്റി ചിന്തിക്കുന്നതെന്തിന്? അയാൾക്കത്ഭുതം തോന്നി... നാളുകളായി സഞ്ചരിക്കാൻ മടിച്ചിരുന്ന വഴികളിലേക്കൊക്കെയും ഈ താഴ്‌വര തന്നെ കൂട്ടിക്കൊണ്ടുപോകുന്നു...താഴ്‌വരയല്ല.. ഇണചേരുന്ന ശലഭങ്ങളുടെ  ഊതനിറം പേറുന്ന രണ്ടു കൃഷ്ണമണികൾ..

അപ്പോളവൾ കയ്യിൽ രണ്ടു കാഫൽ പഴങ്ങളുമായി വീണ്ടും അരികിലെത്തി...അതയാളുടെ നേർക്ക് നീട്ടിക്കൊണ്ടു പറഞ്ഞു.
"ദേവ്, നിങ്ങൾ ഒരുപാട് കണ്ടെത്തലുകൾ നടത്തിയ ആളല്ലേ.. ഇത് കഴിക്കൂ.. എന്നിട്ട് പറയൂ... നിങ്ങൾ  ഉത്ഘനനം ചെയ്തെടുത്തവയിൽവച്ച് ഏറ്റവും  മനോഹരമായതെന്താണ്? "
ആകാംക്ഷയോടെ കഥ കേൾക്കാൻ  നിൽക്കുന്ന ഒരു കൊച്ചു കുഞ്ഞാണ് ഇപ്പോഴവൾ.
ഒരുമാത്ര അവളുടെ നെറുകയിൽ കൈവച്ച് അയാൾ പറഞ്ഞു
"ഇല്ല തമോഗ്.. ഞാൻ കാണാത്തവയാകും അതി സുന്ദരം"
കേട്ടിട്ടില്ലേ..
"So we fix our eyes not on what is seen, but on what is unseen, since what is seen is temporary, but what is unseen is eternal.”
അയാളതും പറഞ്ഞ് അവളുടെ വിടർന്ന കണ്ണുകളിലേക്കു നോക്കി അല്പം കുസൃതിയോടെ ഒരു  ചിരി ചിരിച്ചു മുന്നോട്ടു നടന്നു.
അവൾ വേഗം തന്നെ ഒപ്പമെത്തി.  "അതിനോടെനിക്ക് യോജിപ്പില്ല ദേവ്. ആർത്തിപൂണ്ട  മനുഷ്യരുടെ പറച്ചിലാണത്. മനുഷ്യനെന്നും കാണാത്തവയെ അന്വേഷിച്ചു  സഞ്ചരിക്കുന്നു. തേടിപ്പിടിച്ചു കണ്ടുകഴിയുമ്പോൾ അവയുടെ സൗന്ദര്യം അവന്റെ മനസ്സിൽ പതുക്കെ അസ്തമിക്കാൻ തുടങ്ങും. അപ്പോളവൻ വീണ്ടും അടുത്തവയന്വേഷിച്ചു യാത്രയാരംഭിക്കുന്നു.ദൈവത്തിൽ പോലും മനുഷ്യൻ  വിശ്വസിക്കുന്നത് അവനു  പ്രാപ്യമല്ലാത്തതുകൊണ്ടാണ്. പ്രണയത്തെ നോക്കൂ..പ്രാപ്യമല്ലാത്ത പ്രണയത്തിന് എന്നും മനുഷ്യന്റെ മനസ്സിൽ നിത്യ യൗവ്വനമാണ്. അപ്രാപ്യമായതെന്തും അനശ്വരമാണെന്നു മനുഷ്യൻ സങ്കൽപ്പിക്കുന്നു.  ഒന്നിൽ നിന്ന് അടുത്തതിലേക്ക് പായുന്ന ദുരമൂത്ത മനസ്സിനെ ന്യായീകരിക്കാൻ അവനുണ്ടാക്കിയ പേച്ചാണ്  കാണാത്തവയെല്ലാം അനശ്വരമെന്നത്.
പക്ഷേ നിങ്ങൾ ചിലപ്പോഴെങ്കിലും ഖേദിക്കാറില്ലേ.. പുതിയവയെത്തേടി അലയുമ്പോൾ നഷ്ടമായ  ചില പഴയതിനെപ്പറ്റി?  ജീവിതം ഉച്ചയോടടുക്കുമ്പോൾ നടന്നു കിതച്ച ഓരോ മനുഷ്യനും കണക്കെടുപ്പ് നടത്താറുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും കണക്ക്..  സ്നേഹിച്ചതിന്റെയും വെറുത്തതിന്റെയും കണക്ക്.. താനറിയാതെ കയ്യിൽ നിന്നും വഴുതിപ്പോകുന്ന നിമിഷങ്ങളുടെ കണക്ക്! ....ഏറ്റവും ഇഷ്ടപ്പെട്ടത് എന്നൊന്നുണ്ട് ദേവ്. ഇനിപ്പറയൂ നിങ്ങൾ കണ്ടെത്തിയവയിൽ വച്ച് ഏറ്റവും മനോഹരമായതെന്താണ് " അവൾ വീണ്ടുമയാളുടെ കണ്ണുകളിലേക്കു ചൂഴ്ന്നു നോക്കി..
ഇപ്പോളവൾ കഥ കേൾക്കാൻ വെമ്പുന്ന കുഞ്ഞല്ല ... കാലപ്രവാഹത്തിലെങ്ങോ ശിലീഭൂതമായ തന്റെ ഹൃദയം താനറിയാതെ ഉത്ഘനനം ചെയ്തെടുത്തവളത്രെ! അവളുടെ കണ്ണുകളിൽ ഊത നിറമുള്ള  ചിത്രശലഭങ്ങളല്ല ... തീ പിടിച്ച പൈൻ മരക്കാടുകൾ ... അവയിൽ നിന്നും  പടർന്ന നാളങ്ങളാൽ നഗ്നമാക്കപ്പെട്ട അയാളുടെ ആത്മാവ് അവളോട്‌ ഉറക്കെപ്പറയാൻ ആഗ്രഹിച്ചു "നീ.. നീയാണത്..  ഞാൻ കണ്ടെത്തിയവയിൽ ഏറ്റവും മനോഹരമായത് !"
എങ്കിലും  ഒരു നിമിഷത്തേക്ക് നിസ്സഹായനായിപോയ  അയാൾ പറഞ്ഞതിതാണ്.
"നന്ദാദേവിയുടെ താഴ്‌വരയിൽ,  പുഷ്പവതീ നദിക്കരയിൽ  കണ്ടെടുത്ത ഒറ്റക്കല്ലിൽ തീർത്ത ഒരു കൊച്ചു പുരാതന ദേവീ ക്ഷേത്രം" !
എരിഞ്ഞമർന്ന പൈന്മരക്കാടിനുമേൽ മഞ്ഞു പെയ്തു...
"മടങ്ങുന്നതിനു മുൻപ് ഞങ്ങളെ അവിടെ കൊണ്ടു പോകുമോ ദേവ്? "
അയാളവളുടെ മുടിയിഴകൾ വാത്സല്യത്തോടെ ചെവിക്കു പിന്നിലേക്കൊതുക്കി വച്ചുകൊടുത്തുകൊണ്ട് പറഞ്ഞു. "Come Tamog,  let us see where Hema going to take us now"!

(തുടരും.. )

18 comments:

 1. തുടരട്ടെ...
  "ഇറക്കത്തിൽ ഒറ്റയടിപ്പാതക്കിരുവശവും പച്ച പുതച്ച മാപ്പിൾ മരങ്ങൾ."
  മേപ്പിൾ എന്നല്ലേ മലയാളത്തിൽ പറയാറ്?

  ReplyDelete
  Replies
  1. അതെയോ.. തിരുത്താം കെട്ടോ... നന്ദി മാഷേ 🙏

   Delete
 2. ആർക്കോ വേണ്ടിഒരുവൾ സൃഷ്ടിച്ച സ്നേഹക്കടലിൽ അവൾ തന്നെ മുങ്ങിമരിക്കുമെന്ന തിരിച്ചറുന്നവർ ആയിരിക്കും പിരിയുക...
  കണ്ടത്തവയാണ് ഏറ്റവും മനോഹരമെന്ന പേച്ചിനോട് എനിക്കും ഭയങ്കര എതിർപ്പാണ്..
  സ്നേഹവും പ്രകൃതിയും സൗഹൃദവും എന്നോടൊപ്പമുള്ളതാണ് ഏറ്റവും മനോഹരം എന്ന് ഞാൻ വാദിക്കാറുണ്ട്...
  ഉമ്മയുണ്ട് ഈ കഥാകാരിയുടെ ഈ പ്രണയതുരമായ സുന്ദരവും കൊതിപ്പിക്കുന്നതുമായ എഴുത്തിന്

  ReplyDelete
  Replies
  1. ഈ ഉമ്മ എനിക്കു കിട്ടിയ സാഹിത്യ അക്കാദമി അവാർഡ് ആണ് കേട്ടോ... എനിക്കറിയാം.. ചേച്ചി ഉമ്മകൾ വെറുതെ കൊടുക്കാറില്ലെന്ന്😆😆❤️❤️❤️. തിരിച്ചും നൂറുമ്മകൾ 😍😘😘

   Delete
 3. തമോഗ്ന തന്റെ മകളാണെന്ന സത്യം ദേവ് തിരിച്ചറിയുമോ? അതോ പൈന്മരക്കാടുകളിൽ പെയ്തടിഞ്ഞ മഞ്ഞിൽ അത് കുഴിച്ചു മൂടപ്പെടുമോ? ആത്മസംഘർഷങ്ങളുടെ നെരിപ്പോണയുമോ അതോ ആളിക്കത്തുമോ? ഭൂതത്തിന്റെ കളികൾ കമ്പനി കാണാൻ കിടക്കുന്നതേയുള്ളൂ. കാത്തിരിക്കുക.

  ReplyDelete
  Replies
  1. അയ്യോ.. മകളാണെന്നാണോ തോന്നിയത്.. അത് മറ്റേ സിനിമ അല്ലേ പാഥേയം.. ഹും.. 🙄🙄... ഇതതൊന്നുമല്ലെന്നേ.. മറ്റേതോ കാന്തശക്തിയാണ് കൊച്ചൂ..

   Delete
 4. "നന്ദാദേവിയുടെ താഴ്‌വരയിൽ, പുഷ്പവതീ നദിക്കരയിൽ കണ്ടെടുത്ത ഒറ്റക്കല്ലിൽ തീർത്ത ഒരു കൊച്ചു പുരാതന ദേവീ ക്ഷേത്രം"
  മനോഹരം!
  ആശംസകൾ

  ReplyDelete
 5. കൊച്ചു പറഞ്ഞപോലെ എനിക്കും തോന്നി ... മകളോ എന്ന് ... ഈ മകളിലൂടെ അവർ വീണ്ടും ഒന്നിക്കുമായിരിക്കും എന്നും തോന്നി . സോറി സൂര്യക്കുട്ടി കഥ മുൻവിധിയോടെ വയിക്കുന്ന ശരിയല്ലല്ലോ ... എല്ലാം കഥാകാരിയുടെ ഭാവനക്കൊത്തു വരട്ടെ .. അതിസുന്ദരമായ ശൈലിയിലൂടെ കഥ പറഞ്ഞുപോകുന്ന കഥാകാരിക്ക് സ്നേഹാശംസകൾ

  ReplyDelete
  Replies
  1. ചിലരിൽ നാം നമ്മളെതന്നെ ഒരു കണ്ണാടിയിലെന്നപോലെ കാണില്ലേ... ദേവൻ ഇപ്പോൾ തമോഗിനെപ്പറ്റി മനസ്സിലാക്കിയിരിക്കുന്നത് അതാണ്‌.അത്തരം നിമിഷങ്ങൾ കടുത്ത emotional barrier ഉള്ള ഒരാളെ വല്ലാതെ ഉലച്ചു കളയും എന്നാണ് എനിക്കു തോന്നുന്നത്.അയാളുടെ കൂടെ ഞാനും സഞ്ചരിക്കുന്നു.നോക്കാം എവിടേക്കാണെന്ന് 😊.സ്നേഹം ചേച്ചി 🥰🥰

   Delete
 6. ഹൃദ്യമായിത്തന്നെ എഴുതി

  ReplyDelete
 7. ഈ ഭൂതത്താൻ താഴ്വരയിൽ
  ഇനിയെന്താണ് സംഭവിക്കുക എന്നാണന്നറിയുവാനുള്ള ജിജ്ഞാസയാണിപ്പോൾ ...കേട്ടോ സൂര്യ

  ReplyDelete
  Replies
  1. നോക്കാം മുരളിച്ചേട്ടാ.. എനിക്കും ആകാംക്ഷ ഉണ്ട് 😄

   Delete
 8. "പ്രാപ്യമല്ലാത്ത പ്രണയത്തിന് എന്നും മനുഷ്യന്റെ മനസ്സിൽ നിത്യ യൗവ്വനമാണ്. അപ്രാപ്യമായതെന്തും അനശ്വരമാണെന്നു മനുഷ്യൻ സങ്കൽപ്പിക്കുന്നു. ഒന്നിൽ നിന്ന് അടുത്തതിലേക്ക് പായുന്ന ദുരമൂത്ത മനസ്സിനെ ന്യായീകരിക്കാൻ അവനുണ്ടാക്കിയ പേച്ചാണ് കാണാത്തവയെല്ലാം അനശ്വരമെന്നത്."

  ഈയൊരു ഖണ്ഡിക .... മനോഹരമെന്നെ പറയാനുള്ളൂ... പറഞ്ഞതത്രെയും സുന്ദരം പറയാത്തതോ അതിസുന്ദരം ... എന്നു പറയുന്ന പോലെ ഇല്ലാത്തതിനെയും സാങ്കല്പികമായി കണ്ടുകൊണ്ട് അതിനെ അനശ്വരമാക്കാൻ മനുഷ്യൻ എപ്പോഴും ശ്രമിക്കാറുണ്ട്. പക്ഷെ അതാണ് മനുഷ്യനെ സർഗാത്മകതായിലേക്ക് എത്തിക്കാൻ ഒരു നല്ല പരിധിവരെ സഹായിക്കുന്നത്. എങ്കിലും ആ നിരീക്ഷണം മനോഹരമാണ്. വ്യക്തി അധിഷ്ഠിതവുമാണ്.

  അവളുടെ നക്ഷത്രകണ്ണുകളിലേക്ക് അയാളുടെ ആത്മാവ് ഇറങ്ങി ചെല്ലുന്ന നിമിഷങ്ങൾ പൂർവ ബന്ധത്തിലെ ആത്മസമർപ്പണത്തിന്റെ സൂചന നല്കുന്നു. മനസിലാകാത്ത, അറിയാത്ത ആ കാന്തിക ബലം ഈ കഥയുടെ ആത്മാവാണ്.

  "അവൾ ജീവിക്കുന്നത് നിമിഷങ്ങളിലാണ്ന്ന് അയാൾക്ക് തോന്നി" .. ഇതിനേക്കാൾ ഉചിതം
  "അവൾ (ഇത്തരം) നിമിഷങ്ങളിലാണ് ജീവിക്കുന്നതെന്ന് അയാൾക്ക് തോന്നി" ആണെന്ന് തോന്നി.

  ReplyDelete
 9. ഇത്രയും വലിയ കമന്റ്‌ തന്നെ ഒരു ബഹുമതി ആണ് ട്ടോ ആനന്ദ്. സ്നേഹം 🥰. നിമിഷങ്ങൾ എന്ന് ഞാൻ വച്ചതിനു കാര്യം -ഇത്തരം നിമിഷങ്ങൾ എന്നല്ല സത്യത്തിൽ ഞാൻ ഉദ്ദേശിച്ചത്.ഓരോ നിമിഷവും എന്നാണ്. She is mindful. അതാണ്‌ ഓരോ നിമിഷവും രുചിച്ചു ഇറക്കുന്നു എന്ന് പിന്നെ പറഞ്ഞത്.ആശയം convey ചെയ്യപ്പെടുന്നില്ല അല്ലെ. അടുത്ത തവണ ശ്രദ്ധിക്കാം.👍👍

  ReplyDelete
 10. ഞാൻ ആദ്യമെഴുതിയ കമന്റ്‌ എവിടെപ്പോയി എന്ന അന്തം വിടൽ രേഖപ്പെടുത്തുന്നു.തീപിടിച്ച പൈൻമരക്കാടുകളിൽ ദേവിനൊപ്പം വെളിപ്പെട്ടുപോകും ഓരോ വായനക്കാരും.ഇനിയും കാണാത്ത സൗന്ദര്യങ്ങൾ കണ്ടവയെക്കാൾ ശ്രഷ്ഠമല്ല എന്നതൊക്കെ എന്ത് നല്ല ഡൈമൻഷൻസ് ആണ് ചിന്തകൾക്ക് നൽകുന്നത്. സ്വപനങ്ങളോളം നല്ല ഫ്യൂൽ ജീവിതത്തിൽ വേറെ ഇല്ലല്ലോ.സലാം സൂര്യ.ഹഗ്‌സ് ട്ടാ.ഒരു പാട് ആസ്വദിച്ചു വായിക്കുന്നു.

  ReplyDelete
 11. അടുത്തത് വായിക്കട്ടെ.. 

  ReplyDelete