ശിലീഭൂതം-2

പത്തുമണിക്ക് ലെക്ചർ ഹാളിൽ എത്തിയപ്പോഴും പന്ത്രണ്ടാമത്തെ കസേര ഒഴിഞ്ഞുതന്നെ കിടന്നു. ഒരു നിമിഷം അതിലേക്ക് നോക്കിയതിനു ശേഷം അയാൾ   പറഞ്ഞു " ഞാൻ  നിങ്ങളെപ്പോലെ കാലത്തിനു പിന്നിലേക്ക് സഞ്ചരിക്കുന്ന ഒരാത്മാവാണ്.  നിങ്ങൾക്ക് അല്പം മുന്നിൽ നടന്നുവെന്ന് മാത്രം. ഇപ്പോൾ നമ്മൾ ഈ സത്രത്തിൽ വച്ച്  കണ്ടുമുട്ടിയിരിക്കുന്നു.  ഞാൻ കടന്നു പോന്നതിന്  ശേഷം മാറിയ  കാഴ്ചകൾ നിങ്ങൾ എനിക്ക് പറഞ്ഞു തരിക. ഞാൻ കണ്ടത് നിങ്ങൾക്കും പറഞ്ഞു തരാം"
പെട്ടെന്ന് അനുവാദം  ചോദിക്കാതെ പന്ത്രണ്ടാമത്തെയാൾ കടന്നുവന്നു. മുൻപേ പോയ യാത്രികന്റെ കാൽപാടുകൾ അല്പം പോലും ഗൗനിക്കാത്ത യാത്രിക. അയഞ്ഞ കറുത്ത ടി ഷർട്ടും കാക്കി നിറമുള്ള കാർഗോയും അണിഞ്ഞ അവൾ ഒഴിഞ്ഞ കസേരയിലേക്ക്  നടന്നപ്പോൾ യുവാക്കളെല്ലാം കൗതുകത്തോടെ നോക്കി.  അഴിഞ്ഞു കിടക്കുന്ന  അനുസരണയില്ലാത്ത ചുരുണ്ട നീളൻമുടിക്ക്  ജനാലച്ചില്ലിലൂടെ വന്ന വെയിൽതിളക്കത്തിൽ ഉണങ്ങിയ പൈൻമരക്കായകളുടെ നിറം. കറുത്ത വലിയ കണ്ണട അല്പം ഉയർത്തിവച്ച് അവൾ നോട്ട്പാഡിൽ എന്തോ കുത്തിക്കുറിച്ചു. കഴുത്തിൽ സാളഗ്രാമം കോർത്തിട്ടിരിക്കുന്ന ചരടിൽ മെലിഞ്ഞു നീണ്ട വിരലുകൾ കുരുക്കി ഇടയ്ക്കിടെ മുന്നോട്ടു വലിക്കുന്നുണ്ട്.

അയാൾ അവളുടെ നേരെ നടന്നുകൊണ്ടു പറഞ്ഞു." Hi there, i think i did not meet u in the morning . I'm Dr. Devdut."

അതുവരെ പരിസരം മറന്ന് ഇരുന്ന അവൾ ഒന്നും സംഭവിക്കാത്ത മട്ടിൽ എഴുന്നേറ്റ്  അയാൾക്ക് ഹസ്തദാനം ചെയ്തുകൊണ്ട് പറഞ്ഞു " yes  Dr.Dev.  I know. Very pleased to meet you. Myself Thamoghna . Working in anthropology".

ഇന്ത്യയിൽ നിന്നാണ്  . എങ്കിലും അവൾ  ഒരു ബൊഹീമിയൻ പെൺകൊടിയെ ഓർമിപ്പിച്ചു. അവളുടെ മുഖത്തെ കൂസലില്ലായ്മ അയാൾക്ക്‌ എന്തോ ഒരലോസരം സൃഷ്ടിക്കുന്നു. അതുവരെ തലയുയർത്തിനിന്ന മഹാമേരുവിന്റെ ശിഖരം  ഒരു ചെറു ഭൂചലനത്തിൽ ഉലഞ്ഞ പോലെ !
Infact its a boy name..ദേവൻ തമാശയെന്നവണ്ണം കൂട്ടിചേർത്തു. എന്നിട്ട് നീരസം പുറത്തു കാണിക്കാതെ ചോദിച്ചു "So Ms. Thamoghna, how do you describe yourself as an anthropologist? "

ഒരു നിമിഷം പോലും പാഴാക്കാതുള്ള മറുപടി കേട്ട് കുട്ടികൾ അല്പം ആശ്ചര്യത്തോടെ ദേവനെ നോക്കി. " A soul who dig deep into the strange human past. I have understood  that much in this short period.Perhaps it may take a life time to know what  Anthropology is"
" മനുഷ്യന്റെ വിചിത്രമായ ഭൂതകാലത്തിലേക്ക് യാത്രപോകുന്ന ഒരാത്മാവാണ് ഞാൻ... അത്രയേ എന്നെക്കുറിച്ചെനിക്കറിയൂ "

അവളുടെ കണ്ണുകളിൽ ഒരു ശിശിരകാല തടാകം ഉറഞ്ഞു കിടക്കുന്നു.... അവൾ ചൂഴ്ന്നു നോക്കുന്നത് എങ്ങോട്ടാണ് !
സത്യമായും ഈ മുഖം താൻ എവിടെയോ കണ്ടിട്ടുണ്ട് ! ശിലീഭൂതമായ ഹൃദയത്തിനുമേൽ വിരലോടിക്കുന്ന മായൻ കന്യക! അയാൾ നടുക്കത്തോടെ  പിന്നോട്ടു നീങ്ങി ക്ലാസ്സ്‌ തുടർന്നു.
"ചരിത്രാതീത മനുഷ്യൻ ഏറ്റവും അവസാനമായി കടന്നെത്തിയ പ്രദേശങ്ങളാണ് കിഴക്കൻ ഏഷ്യയിലെ പർവത ശിഖരങ്ങൾ...ഭൂപ്രകൃതിയുടെ പ്രത്യേകതകൾ കൊണ്ട് മറ്റു സംസ്കൃതികളുമായി വിരളമായി മാത്രമേ അവർക്ക് ഇടപെടലുകൾ നടത്തുവാൻ സാധിച്ചുള്ളൂ... അതിനാൽ ഇന്നും ഇവരുടെ പിന്മുറക്കാരുടെ ജനിതക ഘടനയിൽ നിങ്ങൾക്ക് കാര്യമായ വ്യതിയാനങ്ങൾ കാണുവാൻ സാധിക്കില്ല "

മനുഷ്യൻ ആത്യന്തികമായി ഒരു ഊരു തെണ്ടിയാണല്ലോ. എന്നാൽ സഞ്ചരിക്കുന്ന ഇടങ്ങളത്രയും കീഴ്പ്പെടുത്താൻ അവൻ ഉൽക്കടമായി ആഗ്രഹിക്കുന്നു. പ്രകൃതിയോട് നിരന്തരം സമരം ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യൻ ചിലയിടങ്ങളിൽ പക്ഷേ തോറ്റുപോകാറുണ്ട്...  ഈ പർവത നിരകൾ അവന്റെ  പ്രയാണങ്ങളെ നിഷ്കരുണം വെല്ലുവിളിച്ചുകൊണ്ടിരുന്നു.... യാതനകളിൽ പിൻബലമേകാൻ സങ്കല്പത്തിലെങ്കിലും  അവനെക്കാൾ കരുത്തുള്ള എന്തെങ്കിലുമൊന്ന് ഉണ്ടായേ മതിയാകുകയുള്ളുവല്ലോ  ... ഇവിടുത്തെ  മിക്കവാറും ആരാധനാമൂർത്തികളുടെ ഉത്ഭവം അവിടെ നിന്നും തുടങ്ങുന്നു...

ഊരുതെണ്ടിയായ തന്റെ ഉള്ളിലും എന്തിനെയും കീഴ്പ്പെടുത്താൻ മാത്രമാഗ്രഹിക്കുന്ന ഒരു പുരാതന മനുഷ്യനുണ്ട്. പക്ഷെ എന്തുകൊണ്ടോ ഈ നിമിഷം,  രണ്ടു കണ്ണുകൾ... നിശ്ചലമായിക്കിടക്കുന്ന രണ്ടു ശിശിരകാല തടാകങ്ങൾ.. ആ പുരാതന മനുഷ്യനെ വെല്ലുവിളിക്കുന്നു... അസംസ്കൃതനായ അയാളുടെ മുഖം അതിൽ തെളിഞ്ഞു കാണുന്നതുപോലെ...
ദേവൻ അസ്വസ്ഥനായിക്കൊണ്ടിരുന്നു... തമോഗ്നയിലേക്ക് നോട്ടമെത്താതിരിക്കാൻ  മനപ്പൂർവം ശ്രദ്ധിച്ചു.. അവൾ അപ്പോൾ   പ്രോജെക്ടറിന്റെ വെളിച്ചത്തിൽ മിന്നിമറയുന്ന ചിത്രങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു... ഡ്രോണുകൾ പകർത്തിയ ആകാശ വീക്ഷണങ്ങളുണ്ട്...അതിലവൾ  മനുഷ്യ പലായനങ്ങളുടെ വഴിത്താരകൾ തിരഞ്ഞുകൊണ്ടിരുന്നു...

ടീ ബ്രേക്കിനിടയിൽ ഹേമ ചോദിച്ചു " Dev, there was one girl from Institute of Archeology. Did you meet her? She got a really nice profile"

"Ms.Thamoghna" അയാൾ അലസമായൊരു മറുപടിയിലൊതുക്കി. ഓരോ കാന്റിഡേറ്റിനെയും വ്യക്തമായി വിലയിരുത്തേണ്ടതുണ്ട്. മികച്ച വിദ്യാർത്ഥിക്ക്‌  ഇൻസ്റ്റിറ്റ്യൂട്ട് സ്കോളർഷിപ് കൊടുക്കും. അടുത്ത ഏതെങ്കിലും ഗ്ലോബൽ എസ്കവേഷൻ ടീമിൽ അവസരവും. സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ കൊടുക്കുക എന്നതാണ് നിയമം. വരും ദിവസങ്ങളിലെ ഫീൽഡ് ട്രെയിനിങ് സെഷനുകളിൽ കുട്ടികളെ കൂടുതൽ മനസ്സിലാക്കാം.
ചായ കുടിച്ചുകൊണ്ട് കുട്ടികൾ പുറത്തെ പുൽത്തകിടിയിൽ ഇളവെയിലേറ്റു  സൊറപറയുന്നു. വിക്ടർ അവരുടെ കൂട്ടത്തിൽ വളരെപെട്ടെന്ന് ശ്രദ്ധിക്കപ്പെടും.  അയാൾ ജർമനിയിൽ നിന്നാണ്. തിളങ്ങുന്ന പച്ചക്കണ്ണുകളുള്ള അയാളുടെ ചോദ്യങ്ങൾ മറ്റുള്ളവരെ  തുടർചർച്ചകളിലേക്ക്‌  നയിക്കും.അയാൾ തമോഗ്നയുമായി എന്തോ സംസാരിച്ചുകൊണ്ടു നിൽക്കുന്നു.
കുട്ടിയാണവൾ. അരുതെന്ന് സ്വയം  വിലക്കിയിട്ടും തന്റെ കണ്ണുകൾ അനുസരണക്കേടു കാണിച്ച് അവളെ പിന്തുടരുന്നതെന്തിന്!
അൽപനേരം എന്തോ സംസാരിച്ചതിന് ശേഷം ഒഴിഞ്ഞ കപ്പ് കുറച്ചകലെയുള്ള മേശമേൽ വച്ച്‌,  പുല്തകിടിയുടെ  അതിരിൽ  പന്തലിച്ചു  നിൽക്കുന്ന ഓക്ക്മരച്ചുവട്ടിലേക്ക്‌  അവൾ നടന്നു. കാറ്റിൽ ഉതിർന്നു വീണ ഇലകളിൽ ചിലത് മുടിയിൽ കുരുങ്ങിയത് അറിഞ്ഞു പോലുമില്ലെന്ന് തോന്നി.മേഘങ്ങൾ മേലാപ്പ് ചാർത്തുന്ന താഴ്‌വരകളിലേക്ക്‌ കണ്ണുകളയച്ചു നിശ്ചലയായവൾ   നിൽക്കുമ്പോൾ,  തനിക്കറിയാത്ത ഏതോ പൗരാണിക സങ്കല്പങ്ങളിലേക്ക് ഊളിയിടുകയാണോ !

അടുത്ത സെഷൻ ഹേമയുടേതാണ്. അവർ കുട്ടികളോട് ഓക്ക് മരത്തിനു ചുവട്ടിൽ ഇരിക്കുവാൻ പറഞ്ഞ് എങ്ങോട്ടാ പോയി. അല്പസമയത്തിനു ശേഷം ഒരു പുസ്തകവുമായി തിരിച്ചു വന്നു. " So we gonna sit under the tree as always! " ദേവൻ ചരിച്ചുകൊണ്ടു പറഞ്ഞു .

"നോക്കൂ എത്ര സുഖമുള്ള കാലാവസ്ഥ...കുട്ടികൾ അതാസ്വദിക്കട്ടെ ".. നിങ്ങളും വരൂ.. discussion രസകരമാക്കാൻ നിങ്ങൾക്ക് എന്നേക്കാൾ മിടുക്കുണ്ടല്ലോ "
ചിന്തയിലാണ്ടു പുറം തിരിഞ്ഞു നിൽക്കുന്ന പെൺകുട്ടിയെ   തട്ടി വിളിച്ച്  അവർ  ഇങ്ങനെ പറഞ്ഞു... "Hey, messy hair.. we are moving to the next session". ചുരുൾമുടിയിൽ കുരുങ്ങിക്കിടന്ന ഒരില വാത്സല്യത്തോടെ ഹേമ  എടുത്തുമാറ്റുമ്പോൾ അവൾ പൊടുന്നനെ തന്റെ നേർക്ക് നോക്കിയതെന്തിനാണ്...

 കുമയൂണിലെ ഗുഹാചിത്രങ്ങളെക്കുറിച്ചും ശിലാലിഖിതങ്ങളെക്കുറിച്ചുമാണ് ഹേമ സംസാരിച്ചത്. ചില പുസ്തകങ്ങളും പരിചയപ്പെടുത്തി. തൊട്ടടുത്ത ദിവസം അൽമോറയിലെ വിഖ്യാതമായ ശിലാചിത്രങ്ങൾ സന്ദർശിക്കണം . കുമയൂണിൽ ഇനിയും കണ്ടെത്താത്തതായി എത്രയോ പുരാതന ഗുഹകൾ... ! അവയിൽ ഒന്ന് നമ്മൾ എല്ലാവരും ചേർന്ന് ഉത്ഘനനം ചെയ്യാൻ  പോകുന്നു ! കുട്ടികൾ ആവേശഭരിതരായി...

വിക്ടർ ചോദിച്ചു.. "അസംസ്കൃതനായ ശിലായുഗ മനുഷ്യന്  ചിത്രങ്ങൾ വരയ്ക്കാൻ പ്രചോദനം ഉണ്ടായത്  എങ്ങിനെയാണ്? ആയുധങ്ങൾ കണ്ടുപിടിക്കപ്പെട്ടത് അതിജീവനത്തിന്റെ ഭാഗമായതുകൊണ്ടെന്നു വിചാരിക്കാം.  കല മനുഷ്യന്റെ അതിജീവനത്തിന് ഒഴിച്ചുകൂടാൻ വയ്യാത്തതാണെന്നു ഞാൻ ഒട്ടും വിചാരിക്കുന്നില്ല.

കാറ്റിലുലയുന്ന ഓക്കുമരച്ചില്ലകൾ പോലെ ചിലമ്പിച്ച സ്വരം മറുപടിയായി എത്തുന്നു. തമോഗ്നയാണ്.

"മനുഷ്യൻ എപ്പോഴും സങ്കൽപ്പങ്ങളുടെ ലോകത്തു ജീവിക്കാൻ ഇഷ്ടപ്പെടുന്ന ജീവിയാണ്. യാഥാർഥ്യങ്ങൾ അവനെ വീർപ്പുമുട്ടിക്കുന്നു. വിരസമായ യാഥാർഥ്യങ്ങളിൽനിന്നുള്ള അവന്റെ പാലായനങ്ങൾ അവസാനിക്കുന്നത് ഭാവനയുടെ കവാടത്തിലാണ്. വിക്ടർ, നിങ്ങളൊന്നാലോചിച്ചു നോക്കൂ.. കുടിലിൽ ഉറങ്ങുന്നവൻ കൊട്ടാരത്തിലുറങ്ങുന്നതു സങ്കൽപ്പിക്കുന്നു... കൊട്ടാരത്തിലുറങ്ങുന്നവൻ അതിവിശാലമായ  സാമ്രാജ്യം വെട്ടിപ്പിടിച്ച്  അതിന്റെ കോട്ടകൾക്കുള്ളിൽ ഉറങ്ങുന്നത് സങ്കൽപ്പിക്കുന്നു... നിങ്ങളീ നിമിഷം അതിപ്രശസ്തനായ ചരിത്രാന്വേഷകനായി തീരുന്നത് സങ്കൽപ്പിക്കുന്നില്ലേ...
ഏറ്റവും പ്രിയപ്പെട്ടവയെ ഭാവനയിലെങ്കിലും ചേർത്തുപിടിക്കുക എന്നുള്ളത് മനുഷ്യന്റെ ജൈവിക ചോദനയിലൊന്നാണ്. മനുഷ്യനെ മറ്റുജീവികളിൽ നിന്നു വ്യത്യസ്തനാക്കുന്നതും അവന്റെ ഭാവന എന്നതൊന്നു  മാത്രമത്രെ. ആധുനികതയിലേക്കുള്ള കുതിപ്പ് പോലും അവന്റെ അതുല്യമായ ഭാവന ഒന്നുകൊണ്ടു മാത്രം സംഭവിച്ചതല്ലേ.
 ഒന്നു സങ്കൽപ്പിച്ചു നോക്കൂ.. ഒരു പുരാതന മനുഷ്യൻ നഷ്ടപ്പെട്ട തന്റെ പ്രണയിനിയെ ഓർമ്മിച്ചെടുക്കുന്നത്... അയാളുടെ പ്രാകൃതമായ മനസ്സിന്  അവളുടെ രൂപം അതേ പോലെ പകർത്തുവാനാവില്ല. എങ്കിലും ചില പ്രതീകങ്ങളെങ്കിലും തനിക്ക് ചുറ്റുമുള്ള ചുവരുകളിൽ കോറിയിടാതിരിക്കാൻ അയാൾക്ക്‌ കഴിയില്ല തന്നെ !
യഥാർത്ഥ ജീവിതത്തിൽ ലഭിക്കാത്ത സ്വാതന്ത്ര്യവും സംതൃപ്തിയും അവനു ഭാവന നൽകുന്നുണ്ട്. അതിനാൽ ഏകനായി ഇരിക്കുമ്പോൾ അവനതിൽ അഭയം പ്രാപിക്കുന്നു ...വേദനകളിൽ നിന്നുള്ള മുക്തി....ചിലപ്പോൾ കോടാനുകോടി വാക്കുകൾ കൊണ്ടുപോലും സംവദിക്കാനാകാത്ത വികാരങ്ങളിൽനിന്നുള്ള മുക്തി.. അതാണ്‌ കല നിങ്ങൾക്ക് നൽകുക..
നോക്കൂ വിക്ടർ, ഒന്നോർത്താൽ സ്വപ്‌നങ്ങളില്ലാതെ ഒരു മനുഷ്യന് അതിജീവനം സാധ്യമാകുമോ? "

വിക്ടർ ഇടപെട്ടു. ഉച്ചരിക്കാനുള്ള പ്രയാസം കൊണ്ടാണെന്ന് തോന്നുന്നു അയാൾ അവളെ ടിമോ എന്നാണ് വിളിച്ചത് " നോക്കൂ Ms. Tmo, എങ്കിൽ സ്വപ്നം കാണുന്നവരെല്ലാം എന്തുകൊണ്ട് കലാകാരന്മാരാകുന്നില്ല! എല്ലാ മനുഷ്യരും സ്വപ്നം കാണാൻ കഴിവുള്ളവരാണ്.പക്ഷേ അവരെല്ലാം പിക്കാസോയും ക്ളോഡ് മോണേറ്റും ആകുന്നില്ലല്ലോ ! "

" നിങ്ങൾക്ക് തെറ്റി വിക്ടർ ". വീണ്ടും ഓക്ക്മരച്ചില്ലകൾ കാറ്റിലുലഞ്ഞു. "നിങ്ങൾ ഭാവനാശേഷിക്കു മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നു. സംസ്കൃതമായത് എന്ന് നിങ്ങൾ വിചാരിക്കുന്നതാണ് നിങ്ങൾക്ക് കലാസൃഷ്ടി. നോക്കൂ, ഒരിക്കൽ പോലും, അപൂർണമായെങ്കിലും ഒരു  ചിത്രം വരക്കാൻ ശ്രമിക്കാത്ത, പാട്ടു പാടാൻ ശ്രമിക്കാത്ത, അതിനൊപ്പം ചുവടുവയ്ക്കാൻ അറിയാത്ത   ഒരു കുഞ്ഞിനെ നിങ്ങൾ കണ്ടിട്ടുണ്ടോ? കല എന്നത്കൊണ്ട് ഒരു സാമാന്യ മനുഷ്യന്റെ തല ച്ചോർ  ഉദ്ദേശിക്കുന്നത് ആത്മാവിഷ്കാരം മാത്രമാണ്. It doesn't matter whether it is refined or unrefined. എന്നിട്ടും നോക്കൂ നാമെല്ലാം ചില നിമിഷങ്ങളിലെങ്കിലും ചിന്തകൾ സംവദിക്കാൻ അശക്തരാണ്. It is strange that there is no language to translate human soul... sometimes each and every emotions goes untranslatable! Like some unknown ancient texts!"

സത്യമാണ്.  മനുഷ്യാത്മാവിനെ  പരിഭാഷപ്പെടുത്താൻ പര്യാപ്തമായ ഭാഷ എന്നൊന്നില്ല തന്നെ... സംവദിക്കാനാവാത്ത ചിന്തകളുടെ തടങ്കലിൽ അശരണനായി നിലകൊള്ളുന്ന  മനുഷ്യൻ! അങ്ങനെയൊരാൾ തന്റെയുള്ളിൽ ഉണ്ടോ?   അവൾ പറഞ്ഞവസാനിപ്പിച്ചതിന് ശേഷം തന്റെ നേർക്കു നോക്കുന്നതെന്തിന്? ഉറഞ്ഞുകിടന്ന ശിശിരകാലതടാകങ്ങളിൽ പൊടുന്നനെ  വെയിൽ പരന്നു. അവയുടെ  കരകളിലെങ്ങോ ഉണർന്ന വസന്തത്തിൽ  ഒരു ഗൂഢമന്ദസ്മിതത്തിന്റെ മൊട്ട് വിരിയാനാരംഭിച്ചു ! അതിന്റെ സൗരഭം അനന്തകാലമായി ഇരുൾമൂടി അടഞ്ഞു കിടന്നിരുന്ന തന്റെ ആത്മാവിനുള്ളറകളിലേക്കു ക്ഷണിക്കാതെ കടന്നു വരുന്നു... അയാൾ അസ്വസ്ഥനായി എഴുന്നേറ്റു മുറിയിലേക്ക് നടന്നു!

(തുടരും.. )25 comments:

 1. ഈ ഭൂതത്തെ ആദ്യം കണ്ട ഞാൻ ഇപ്പോൾ എവിടെയാ?

  ReplyDelete
  Replies
  1. എവിടെയാ മാഷേ? 😧🤔

   Delete
 2. വായിച്ചു. എഴുത്ത് മനോഹരം!
  ആശംസകൾ

  ReplyDelete
 3. മനുഷ്യൻ എപ്പോഴും സങ്കൽപ്പങ്ങളുടെ ലോകത്തു ജീവിക്കാൻ ഇഷ്ടപ്പെടുന്ന ജീവിയാണ്. യാഥാർഥ്യങ്ങൾ അവനെ വീർപ്പുമുട്ടിക്കുന്നു. വിരസമായ യാഥാർഥ്യങ്ങളിൽനിന്നുള്ള അവന്റെ പാലായനങ്ങൾ അവസാനിക്കുന്നത് ഭാവനയുടെ കവാടത്തിലാണ്..

  ഇങ്ങനെയുള്ള അനേകം അർത്ഥവത്തായ പ്രയോഗങ്ങൾ ഏറെ ഹൃദ്യമായിതോന്നി.വളരെ മെല്ലെ,ആലോചിച്ചു വായിച്ചു മനസ്സിലാക്കേണ്ട നിരവധി ആശയങ്ങൾ.. തീർച്ചയായും ഇങ്ങിനെ എഴുതി ഫലിപ്പിക്കാൻ കഴിയുന്ന ആ കഴിവിനെ അഭിനന്ദിക്കുന്നു..

  ReplyDelete
 4. ബ്ലോഗിൽ എത്തിയതിന് ഒരുപാട് നന്ദി സർ. താങ്കളേപ്പോലുള്ളവർ ഇവിടെ എത്തുന്നതാണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്. സ്നേഹം 🙏🙏

  ReplyDelete
 5. ആകർഷകമായ ഭാഷയും ആഴമുള്ള കഥാപാത്രങ്ങളും ഇരുത്തി ചിന്തിപ്പിക്കുന്ന ഫിലോസഫിയും. പലതും സ്വയം ചോദിച്ചിട്ടുള്ള ചോദ്യങ്ങളുമാണ്. ഭാവനയുടെ ലോകമില്ലെങ്കിൽ പിന്നെ എത്ര മാത്രം വിരസമായേനെ മനുഷ്യായുസ്സു്!!!. ആത്മാവിഷ്കാരം സാധ്യമല്ലാതെ വരുമ്പോൾ വിഷാദക്കയത്തിൽ വീണു പോകുന്ന മനുഷ്യന്റെ നിസ്സഹായത. ഇങ്ങനെ പലതരം ചിന്തകളിലൂടെ ഊളിയിട്ടു, വായനക്ക് ശേഷം.

  മനോഹരം സൂര്യ. ❤️❤️❤️

  ReplyDelete
  Replies
  1. സ്നേഹം അൽമിത്ര.. സമാന ചിന്തകരുണ്ട് എന്ന് കാണുമ്പോൾ അതിലേറെ സന്തോഷം 😍😍

   Delete
 6. അസംസ്കൃതനായ അയാളുടെ മുഖം അതിൽ തെളിഞ്ഞു കാണുന്നതുപോലെ...
  എന്നിട്ടവസനം അനുവാദം ചോദിക്കാതെ കടന്നു വരുത്തുന്നോ..
  മായികമായ അടുത്ത ലക്കത്തിന് കാത്തിരിക്കുന്നു..
  വായിക്കുകയല്ല അലിഞ്ഞു ചേരുകയാണ്

  ReplyDelete
  Replies
  1. അങ്ങനെ ചിലരില്ലേ ഗൗരിചേച്ചി? എല്ലാ പുറം ചട്ടകൾക്കും ഉള്ളിലുള്ള നമ്മുടെ ആ crude face കണ്ടെടുക്കുന്നവർ.. ഞാൻ സത്യത്തിൽ പേടിച്ചുകൊണ്ടാണ് എഴുതുന്നത്. ചേച്ചി അതിൽ അലിഞ്ഞു ചേർന്നു എന്നൊക്കെ പറഞ്ഞാൽ അടുത്ത ഭാഗം ഞാൻ ഇന്ന് തന്നെ എഴുതും 😆😆

   Delete
 7. സുന്ദരമായ ശൈലി. അവസാനം ആകാംക്ഷയിൽ നിർത്തി . അടുത്ത ഭാഗം വരട്ടെ . ആശംസകൾ സൂര്യ

  ReplyDelete
  Replies
  1. Thank you ഗീതാച്ചി.. എന്നും നാലാംനിലയിൽ വിരുന്ന് വന്ന് ഇങ്ങനെ പ്രോത്സാഹനം സമ്മാനിച്ചു പോകുന്നതിന്... സ്നേഹം ട്ടോ ❤️❤️

   Delete
 8. എൻ്റെ ചിന്താശേഷിക്കുമപ്പുറം ഈ വായന.
  ഞാനും ഒരു മായാലോക ജീവിയാണ്. യാഥാർത്ഥ്യം കടുകട്ടിയും....!

  ReplyDelete
  Replies
  1. ഞാനും അതേ വീകെ സർ... യാഥാർഥ്യം എത്ര വിരസമാണല്ലേ!സ്നേഹം 🙏🙏

   Delete
  2. സൂര്യ,ഞാനെന്ത് പറയാനാണ്.വെയിൽതിളക്കത്തിൽ ഉണങ്ങിയ പൈൻമരക്കായകളുടെ നിറം പകർന്ന മുടിയുള്ള തമോഗ്‌ന യെ പരിചയപ്പെടുത്തിയത് മുതൽ അവളിലെ ഗ്രാവിറ്റിയിൽനിന്ന് ദേവ് ടത്ത് ന് മാത്രമല്ല വായിക്കുന്നവർക്കാർക്കും രക്ഷപ്പെടാൻ എളുപ്പമല്ല.സൂര്യ എന്റെ സുഹൃത്ത് ആണ് ന്ന് അഹങ്കാരത്തോടെ വീണ്ടും വീണ്ടും പറയുന്നു. സലാം.

   Delete
  3. തമോഗ്ന എന്റെയും ഇഷ്ട തോഴി. രണ്ടാമത് പറഞ്ഞത് വേണ്ടാട്ടാ... നിങ്ങള് എന്റെ സുഹൃത്താണെന്ന് പറഞ്ഞ് ഞാൻ അഹങ്കരിച്ചോളാം 😆😆 സ്നേഹാശ്ലേഷങ്ങൾ❤️❤️

   Delete
 9. ദേവനാണോ ടിമോയാണോ ഭൂതമെന്നറിയാൻ കാത്തിരിക്കുന്നു... എഴുത്ത് ആസ് യൂഷ്വൽ, നീലത്തടാകങ്ങൾക്ക് മുകളിൽ അലസമായി പടർന്നു കിടക്കുന്ന മഞ്ഞിന്റെ ഒരല പോലെ...

  ReplyDelete
  Replies
  1. "നീലത്തടാകങ്ങൾക്ക് മുകളിൽ അലസമായി പടർന്നു കിടക്കുന്ന മഞ്ഞിന്റെ ഒരല പോലെ."..ഹും.. ഞാൻ എഴുതാൻ എടുത്തു വച്ചിരിക്കുന്നതൊക്കെ മുന്നേറെ ഇങ്ങോട്ട് എറിയുന്നോ... കേസ് കൊടുക്കും 😄

   Delete
 10. വായനക്കപ്പുറത്ത് ഒരാളെ അതിന്റെ അന്തസത്തയിലേക്ക് അലിയിച്ചിറക്കുന്നതാണ് സർഗസൃഷ്ടി. കണ്ണുകളിൽ അക്ഷരങ്ങൾ ഉണ്ടാക്കുന്നില്ല.. കാണുന്നത് വരികളിലെ കാഴ്ചയും ഭാവനയും മാത്രം.. സ്രേഷ്ടമാണ് ഇത്...
  അഗാധമായ അറിവില്ലാതെയും ചിന്തയില്ലാതെയും ഇതുപോലൊന്ന് എഴുതുക.. അസാധ്യമാണ്.. മാത്രമല്ല.. ഒരു കാര്യം കൂടി.. ഇതൊരു നോവൽ വായിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്.. ഒന്നിച്ചു വായിക്കുന്നതിന്റെ സുഖം വേറൊന്ന് തന്നെയാണ്.. കാത്തിരിക്കുന്നു...
  ഒന്നും അങ്ങനെ വെറുതെ ഉണ്ടാവില്ല , എല്ലാത്തിനും ജ്ഞാനമാണ് ഹേതു... തഥാസ്‌തു...

  ReplyDelete
 11. നന്ദി ആനന്ദ്.. ചില ശിഥിലമായ ചിന്തകൾ പകർത്തി വക്കുന്നു എന്നു മാത്രം... ഇത്രയേറെ എന്റെ എഴുത്തുകൾ ഇഷ്ടപ്പെടുന്നതിനു സ്നേഹം 🥰🥰

  ReplyDelete
 12. ഇന്നത്തെ മായാലോകത്തിൽ
  ഭൂതമായവർക്കറിയാം ,ഭൂതമാവുന്നതിൻ ഗതികേട്  അല്ലെ 

  ReplyDelete
 13. വരികളിലൂടെ സാവധാനം ആസ്വദിച്ചു നടന്നു.സായാഹ്നങ്ങളുടെ അച്ഛനൊപ്പം നടന്ന രവിയെപ്പോലെ.അയാൾക്ക് വേണ്ടി അവളുണ്ടാക്കിയ സ്നേഹക്കടലിൽ അവൾ തന്നെ മുങ്ങിമരിക്കുമെന്ന് ഭയന്ന വേർപ്പാട്.വൈരുധ്യത്തിന്റെ ഉൾക്കടലിലും സ്നേഹസാധ്യതകളുടെ ആൾപ്പാർപ്പില്ലാത്ത ചെറു ദ്വീപികൾ.ആ സാധ്യത ഭയങ്കര ഇഷ്ടായി.ഓരോ പലായനങ്ങളുടെയും ഒടുക്കം മാത്രമല്ല.. തുടക്കവും സ്വപ്നങ്ങളിൽ നിന്ന് തന്നെയാണ്.തമോഗന,അവളുടെ കാഴ്ച്ചകൾ,ചിന്തകൾ പെരുത്ത് ഇഷ്ടം സൂര്യ.സലാം ട്ടാ

  ReplyDelete
 14. അതേ.. മൂന്നാം ഭാഗത്തിൽ കൊടുക്കണ്ട കമന്റ്‌ ഇവിടെ ഇട്ടതിനു നന്ദി ട്ടോ 😂😂😂ഞാൻ ക്ഷമിച്ചിരിക്കുന്നു.ഹും...

  ReplyDelete
 15. ആസ്വാദ്യം സൂര്യ... 

  ReplyDelete